
തായ്പെ: തായ്വാനിൽ എട്ട് സെക്കന്റ് നേരത്തേക്ക് ക്വാറന്റൈൻ ലംഘിച്ചയാൾക്ക് രണ്ടര ലക്ഷം രൂപ (3500 ഡോളർ) പിഴ ചുമത്തി. ഫിലിപ്പീൻസിൽനിന്നെത്തിയ തൊഴിലാളിയാണ് ഇയാൾ. ക്വാറന്റൈനിലിരിക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്ന് തായ്വാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
സിസിടിവിയിലൂടെ ഹോട്ടലിലെ ജീവനക്കാരാണ് ഇയാളെ മുറിയുടെ പുറത്ത് കണ്ടത്. ഇവർ ഉടൻതന്നെ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. ആരോഗ്യവകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
തായ്വാനിലെ ക്വാറന്റൈൻ നിയമപ്രകാരം ആളുകൾ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. എന്നാൽ ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ ധാരണ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ പിഴ ചുമത്തില്ലെന്നാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കഓസ്യൂംഗ് നഗരത്തിൽ 56 ക്വാറന്റൈൻ ഹോട്ടലുകളുണ്ട്. ഇതിലാകെ 3000 മുറികളുണ്ട്.
വുഹാനിൽ 2019 ഡിസംബർ 31 ന് കൊവിഡ് സ്ഥിരീകരിച്ചതുമുതൽ തായ്വാൻ അതീവ ജാഗ്രതയിലാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളു. രണ്ട് കോടി 30 ലക്ഷം പേർ താമസിക്കുന്ന തായ്വാനിൽ ഇതുവരെ 716 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam