
ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍റ്സിലെ യുട്രെക്റ്റിൽ ട്രാമിനുള്ളിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ട്രാം സർവീസ് പൂർണമായും നിർത്തിവച്ചു. പ്രദേശത്തെ സ്കൂളുകൾ അടച്ചു. തീവ്രവാദി ആക്രമണം തന്നെയെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ യോഗങ്ങളെല്ലാം റദ്ദാക്കി. പരിക്കേറ്റവരെ ചികിത്സിക്കാനായി പ്രധാന മെഡിക്കൽ സെന്ററിൽ പ്രത്യേക എമർജൻസി വാർഡ് തുറന്നിട്ടുണ്ട്. അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam