'ഒന്നും തോന്നരുത്, നല്ല വിശപ്പുണ്ട്, കാശ് അണ്ണൻമാര്‍ തരും' കടയ്ക്കകത്തെ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

Published : Jun 06, 2025, 08:57 PM IST
Viral elephant

Synopsis

കടയുടെ മുൻവശത്ത് കൂടി അകത്ത് കടന്ന ആന ഫ്രീസർ തള്ളിമാറ്റി ലഘുഭക്ഷണങ്ങൾ സൂക്ഷിച്ച കൗണ്ടറിൽ എത്തി ഭക്ഷണം കഴിച്ചു.

ബാങ്കോക്ക്: വിശന്നുവലഞ്ഞ ആന ഒരു കടയിൽ കയറി കൂളായി ലഘുഭക്ഷണങ്ങൾ കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. തായ്‌ലൻഡിലെ ഖാവോ യായ് ദേശീയ ഉദ്യാനത്തിന് സമീപമുള്ള ഒരു പലചരക്ക് കടയിലാണ് കഴിഞ്ഞ രണ്ടാം തിയതി സംഭവം നടന്നത്. പ്ലായ് ബിയാങ് ലെക്ക് എന്ന് വിളിക്കുന്ന 27 വയസ്സുള്ള കാട്ടാന, കടയുടെ മുൻവശത്ത് കൂടി അകത്ത് കടന്ന സാധനങ്ങൾ ഓരോന്നായി അകത്താക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.

ഫ്രീസർ പതിയെ തള്ളിമാറ്റിയാണ് ലഘുഭക്ഷണങ്ങ8 സൂക്ഷിച്ച കൗണ്ടറിൽ ആന എത്തിയത്. ഇവിടെ നിന്ന് ഏകദേശം 10 പാക്കറ്റ് മധുരപലഹാരങ്ങൾ, ബനാന ചിപ്സ്, നിലക്കടല എന്നിവയാണ് ആശാൻ എടുത്ത് കഴിച്ചത്. ഏകദേശം 10 മിനിറ്റോളം കടയ്ക്കകത്ത് ആന ശാന്തമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. കടയുടമ ഖാംപ്ലോയ് കകായോ ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന കൂട്ടാക്കിയില്ല.

പ്രദേശത്ത് ആനയെ പലപ്പോഴും കാണാറുണ്ടെങ്കിലും കടയിൽ കയറുന്നത് ഇത് ആദ്യമാണെന്നും കകായോ പറഞ്ഞു. ആന ആരെയും ഉപദ്രവിച്ചില്ലെന്നും, ഭക്ഷണം കഴിക്കുക എന്നത് മാത്രമായിരുന്നു അതിന് വേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു.

സംഭവം, സോഷ്യൽ മീഡിയയ ഏറ്റെടുത്തു. കടയിൽ നിന്ന് സാധനങ്ങൾ 'മോഷ്ടിച്ച' ഈ ആനയുടെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോഷണം പോയ ഭക്ഷണത്തിന് 800 ബാറ്റ് (ഏകദേശം 1,800 രൂപ) കടയുടമയ്ക്ക് നൽകിയതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം