പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി

Published : Apr 05, 2026, 01:21 PM IST
india pakistan tension rajnath singh warning khawaja asif kolkata threat false flag terror attack 2026

Synopsis

ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി ആരോപിച്ച ഖവാജ ആസിഫ്, കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ വരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കി. ഇതിന് മറുപടിയായി, ഏതെങ്കിലും നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.

കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.

ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വീ ഗോട്ട് ഹിം': ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
ചന്ദ്രനിലേക്ക് കുതിക്കുന്ന ആർട്ടെമിസ് 2, യാത്രയ്ക്കിടെ പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാർ