ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; ട്രിനിഡാഡ് ആൻ്റ് ടുബാഗോയിൽ വൻ വരവേൽപ്പ്; പരമോന്നത ബഹുമതി നൽകി ആദരം

Published : Jul 04, 2025, 10:30 PM IST
PM Modi

Synopsis

ട്രിനിഡാഡ് ആൻഡ് ടോബാഗോ പാർലമെന്റിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദം മനുഷ്യരാശിയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കി

പോർട്ട് ഓഫ് സ്പെയ്ൻ: ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസ്വര രാജ്യങ്ങൾ ആ​ഗോള രം​ഗത്ത് ഉയർന്നുവരികയാണ്. ട്രിനിഡാഡ് ആൻ്റ് ടുബാഗോ പാർലമെൻ്റിൽ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയുക്തമായ പുതിയൊരു ലോകക്രമം ​വികസ്വര രാജ്യങ്ങൾ ആ​ഗ്രഹിക്കുന്നുവെന്ന് പ്രസംഗത്തിൽ മോദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളുടെ മുൻ​ഗണന എപ്പോഴും ​ഗ്ലോബൽ സൗത്തിനായിരിക്കണം. സമ​ഗ്രമായ കാഴ്ചപ്പാടും പരസ്പര സഹകരണവും വികസ്വര രാജ്യങ്ങൾക്ക് വഴികാട്ടിയാകണമെന്നും മോദി ട്രിനിഡാഡ് പാർലമെൻ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ പ്രധാനമന്ത്രിക്ക് രാജ്യത്ത് വൻ വരവേൽപ്പാണ് ട്രിനിഡാഡ് ആൻ്റ് ടുബാഗോ നൽകിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻ്റ് ടുബാഗോ (The Order of the Republic of Trinidad & Tobago) നൽകിയാണ് നരേന്ദ്രമോദിയെ ആതിഥേയർ ആദരിച്ചത്. പിന്നീട് ട്രിനിഡാഡ് പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കം​ഗാലൂവുമായി മോദി കൂടികാഴ്ച നടത്തി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ