കൊവിഡിന് ശേഷം ദാരിദ്ര്യമെന്ന മഹാമാരിയെ നേരിടാൻ തയ്യാറെടുക്കണം; ആഹ്വാനവുമായി പോപ്പ് ഫ്രാൻസിസ്

By Web TeamFirst Published May 31, 2020, 10:14 AM IST
Highlights

വീഡിയോ സന്ദേശത്തിൽ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മാനവികതയുടെ മഹത്തായ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.
 


വത്തിക്കാൻ: കൊവിഡിന് ശേഷമുള്ള ലോകത്തെ നേരിടാൻ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. കൂടുതൽ നീതിപൂർവ്വമായി പെരുമാറുന്ന ഒരു സമൂഹമാണ് ഉയർന്നു വരേണ്ടത്. കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിൽ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മാനവികതയുടെ മഹത്തായ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.

ഈ പ്രതിസന്ധി ഘടത്തിൽ നമ്മൾ പഠിക്കേണ്ട പാഠം ഒരേ മാനവികതയുടേതാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഒരു പുതിയ യാഥാർത്ഥ്യത്തെ സൃഷ്ടിച്ചെടുക്കേണ്ട കടമ നമുക്കുണ്ട്. പ്രത്യേകിച്ച് ദരിദ്രർക്ക് വേണ്ടിയും ഉപേക്ഷിക്കപ്പെട്ടവർക്ക് വേണ്ടിയും. കൂടുതൽ നീതിപൂർവ്വകമായ ഒരു സമൂഹം കെട്ടിപ്പെടുത്തില്ലെങ്കിൽ കഷ്ടപ്പാടുകളെല്ലാം വെറുതെയായി പോകും എന്നു പാപ്പ ഓർമ്മപ്പെടുത്തി. ലോകത്ത് ദാരിദ്ര്യത്തിന്റെ മഹാമാരി അവസാനിപ്പിക്കാൻ പരിശ്രമിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. 

ലോക്ക്ഡൗൺ: എന്തും വരട്ടെ എന്ന നിലപാടിൽ കേന്ദ്രസർക്കാർ; രാജ്യത്തിന് ഇതൊരു ഞാണിന്മേൽ കളിയോ? ...


 

click me!