'പ്രധാനമന്ത്രി രാജിവെക്കണം'; നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്

By Web TeamFirst Published Jun 30, 2020, 5:44 PM IST
Highlights

പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പാർട്ടിയുടെ കോ ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ദില്ലി: നേപ്പാളിൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി കെ പി ശർമ്മ ഓലി രാജിവെക്കണമെന്ന് വിമതർ ആവശ്യപ്പെട്ടതായാണ് വിവരം.

പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പാർട്ടിയുടെ കോ ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നാണ് ഇവരുടെ വിമർശനം. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഒലി ഇന്നലെ ആരോപിച്ചിരുന്നു. അട്ടിമറി ശ്രമം വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. എന്നാൽ, ആരാണ് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് ഒലി പറഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 

Read Also: മാസ്ക് ധരിക്കാതെ പള്ളിയില്‍ പോയി; ബള്‍ഗേറിയന്‍ പ്രധാനമന്ത്രിക്ക് വന്‍തുക പിഴ ശിക്ഷ...

click me!