ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായെന്ന് മുൻ ഷാ ഭരണകൂട അനന്തരാവകാശി, ഇറാനിൽ വിപ്ലവകാഹളവുമായി റിസ പഹ്‍ലവി, പശ്ചിമേഷ്യയിൽ നിർണ്ണായക നീക്കങ്ങൾ

Published : Feb 28, 2026, 06:43 PM IST
Reza Pahlavi addressing the media alongside historical context of Iran's Shah regime.

Synopsis

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി, ഇറാനിലെ നിലവിലെ ഭരണകൂടത്തിന് അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്തു. 

തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളെവെ ഇറാനിൽ ഭരണകൂട മാറ്റത്തിനുള്ള ആഹ്വാനവുമായി ഷാ ഭരണകൂട പിൻഗാമി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി, ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശം ലോകശ്രദ്ധ നേടുകയാണ്. അയത്തുള്ള അലി ഖമേനയിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ വിധിയുടെ നിമിഷങ്ങൾ അടുത്തു കഴിഞ്ഞുവെന്നാണ് പഹ്‍ലവിയുടെ പക്ഷം. 1979 വരെ ഇറാൻ ഭരിച്ചിരുന്നത് ഷാ മുഹമ്മദ് റിസ പഹ്‍ലവി ആയിരുന്നു. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജഭരണം അട്ടിമറിക്കപ്പെടുകയും അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം നിലവിൽ വരികയും ചെയ്തു. അന്ന് രാജകുടുംബം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. നിലവിൽ അമേരിക്കയിൽ കഴിയുന്ന റിസ പഹ്‍ലവി, ഇസ്ലാമിക ഭരണകൂടം നിലംപതിക്കുമെന്നും മാറ്റം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട വീഡിയോ സന്ദേശം ഇറാനിലെ ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെക്കുന്നതാണ്. ഖമേനയിയുടെ ഭരണത്തിന് അന്ത്യം കുറിക്കുക എന്നതാണ് ഈ സൈനിക നീക്കങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കുന്നു. ഇറാനിലെ ജനങ്ങൾക്ക് ഇതൊരു സുവർണ്ണാവസരമാണെന്നും അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനൊപ്പം തന്നെ, അവിടുത്തെ ഭരണകൂട മാറ്റം അനിവാര്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിക്കുന്നു. ഭരണകൂടം മാറിയാൽ ഇറാൻ ജനതയ്ക്ക് ലഭിക്കാൻ പോകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിക്കുന്നത്. പുറത്തുനിന്നുള്ള സൈനിക സഹായം ലഭിച്ചാലും അന്തിമ വിജയം ഇറാനിലെ ജനങ്ങളുടേതായിരിക്കുമെന്ന് പഹ്‍ലവി ഓർമ്മിപ്പിക്കുന്നു. ജനങ്ങൾ തയ്യാറായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ഇറാനിൽ ഭരണമാറ്റം സംഭവിച്ചാൽ റിസ പഹ്‍ലവി നിർണ്ണായകമായ ഒരു പദവിയിലേക്ക് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇത് ഇറാനെ വീണ്ടും പാശ്ചാത്യ അനുകൂല നിലപാടിലേക്ക് എത്തിക്കാൻ കാരണമാകും. ഒരു ഭരണകൂട മാറ്റത്തിനുള്ള നീക്കം ഇറാനിൽ ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഖമേനയിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും സൈന്യവും ഇറാനിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിശക്ത നിലപാടുമായി റഷ്യ രംഗത്ത്, ഇറാന് നേരെയുള്ള ആക്രമണം ഉടൻ നിർത്തണം, യുഎൻ സുരക്ഷാ കൗൺസിൽ വിളിക്കണം; 'ട്രംപിന്‍റെ യഥാർത്ഥ മുഖം പുറത്തുവന്നു'
ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു, 45ലേറെ പേർക്ക് പരിക്ക്