കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം'

Published : Mar 03, 2026, 06:53 PM IST
trump putin

Synopsis

പശ്ചിമേഷ്യൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റഷ്യ, ചർച്ചകൾക്ക് അമേരിക്ക മുൻകൈയെടുക്കണമെന്നും നിർദ്ദേശിച്ചു

മോസ്കോ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി.

 

ഒരു കോടി ഇന്ത്യാക്കാരുടെ സുരക്ഷയെ ബാധിക്കുന്നു

ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം എന്ന പുതിയ പ്രസ്താവന നൽകിയ ഇന്ത്യ, ചരക്കു കപ്പലുകൾക്കെതിരായ ആക്രമം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും പരാമർശമില്ലെന്നതും ശ്രദ്ധേയമായി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ഇന്ത്യ നിർദ്ദേിച്ചത്. ഇതിനു ശേഷം വിശുദ്ധ മാസത്തിൽ സംഘർഷം പലയിടങ്ങളിലേക്കും പടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയോട് ബന്ധമുള്ള സംഘർഷം ഇന്ത്യയേയും ബാധിക്കുന്നതാണ്. ജനജീവിതവും സാമ്പത്തിരംഗവും നിശ്ചലമാകുന്നു. ഈ സാഹചര്യം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും ബാധിക്കും. ചരക്കു കപ്പലുകൾക്ക് എതിരായ അക്രമത്തെ ശക്തമായി എതിർക്കുന്നു. ചില ഇന്ത്യക്കാരായ നാവികർക്ക് ജീവൻ നഷ്ടമായി കഴിഞ്ഞു. സംഘർഷം ചർച്ചയിലൂടെ തീർക്കണം എന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. വിവിധ എംബസികൾ കുടുങ്ങിയ ഇന്ത്യക്കാരുടെ സഹായത്തിന് ആവശ്യമായതെല്ലാം ചെയ്യും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിവിധ രാജ്യങ്ങളോട് സംസാരിക്കുകയാണെന്നും പ്രസ്താവന പറയുന്നു. ഇന്ന് ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി, ഖത്തർ അമീർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേൽ എല്ലാം തത്സമയം കണ്ടു, ഇറാനിലെ ട്രാഫിക് ക്യാമറകൾ ഹാക്ക്ഡ്; ഖമനേയിയെ കണ്ടെത്തിയതോടെ 12 മൊബൈൽ ടവറുകൾ ഓഫ് ചെയ്തു,വൻ രഹസ്യാന്വേഷണ നീക്കം
ഒരു കോടി പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനം! സാഹചര്യം അനുസരിച്ച് സർവീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോയുടെ അറിയിപ്പ്