'ആരെയും പേടിക്കേണ്ട, വേണമെങ്കിൽ മസ്കിന് രാഷ്ട്രീയ അഭയം നൽകാം'; ട്രംപ്-മസ്ക് പോരിനിടെ വാ​ഗ്ദാനവുമായി റഷ്യ

Published : Jun 07, 2025, 07:50 AM ISTUpdated : Jun 07, 2025, 08:05 AM IST
Musk Vs Trump

Synopsis

വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞനായ സ്റ്റീവ് ബാനൻ, മസ്‌കിനെ അമേരിക്കയിൽ നിന്ന് നാടുകടത്തേണ്ട നിയമവിരുദ്ധ അന്യഗ്രഹജീവി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ദിമിത്രി നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്

മോസ്കോ: കോടീശ്വരൻ എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മസ്‌കിന് രാഷ്ട്രീയ അഭയം നൽകാമെന്ന് വാ​ഗ്ദാനവുമായി റഷ്യ. നിയമസഭാംഗം ദിമിത്രി നോവിക്കോവാണ് മസ്കിന് അഭയം നൽകാമെന്ന് അഭിപ്രായപ്പെട്ടത്. 

എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് ശേഷമാണ് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവിക്കോവ് അഭയ വാ​ഗ്ജാനം നൽകിയതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

മസ്കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമാണെങ്കിൽ റഷ്യയ്ക്ക് അത് നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞനായ സ്റ്റീവ് ബാനൻ, മസ്‌കിനെ അമേരിക്കയിൽ നിന്ന് നാടുകടത്തേണ്ട നിയമവിരുദ്ധ അന്യഗ്രഹജീവി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ദിമിത്രി നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. ടെക് കോടീശ്വരന്റെ കമ്പനിയായ സ്‌പേസ് എക്‌സ് പിടിച്ചെടുക്കണമെന്നും അദ്ദേഹം യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

എലോൺ മസ്‌കിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളാണ് ബാനൻ. മസ്ക് ഒരു നിയമവിരുദ്ധ വിദേശിയാണെന്ന് എനിക്ക് ശക്തമായ വിശ്വാസമുള്ളതിനാൽ യുഎസ് സർക്കാർ അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിനെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിക്കണം. അദ്ദേഹത്തെ ഉടൻ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും സ്റ്റീവ് ബാനർ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം അടച്ചുപൂട്ടുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പേടകം അടച്ചുപൂട്ടുന്നത് ഗുരുതരമായ ഭീഷണിയാകാമെന്നും അതിനാൽ സ്‌പേസ് എക്‌സ് ഉടൻ ഏറ്റെടുക്കുന്നതിനുള്ള പ്രതിരോധ ഉൽ‌പാദന നിയമപ്രകാരം ഡൊണാൾഡ് ട്രംപ് ഒരു ഉത്തരവിൽ ഒപ്പിടണമെന്നും ബാനൺ വാദിച്ചു. യുഎസ് വിസിൽബ്ലോവർ എഡ്വേർഡ് സ്നോഡനും ക്രെംലിൻ അനുകൂല ബ്രിട്ടീഷ് ബ്ലോഗർ ഗ്രഹാം ഫിലിപ്സിനും റഷ്യ മുമ്പ് അഭയം നൽകിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും