ടെഹ്റാൻ ചർച്ചയ്ക്ക് പിന്നാലെ സൗദിയുടെ സുപ്രധാന പ്രതികരണം; 'ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണം'

Published : Oct 27, 2026, 09:04 PM IST
Tehran Talks Iran Saudi Pakistan Turkey

Synopsis

ഗൾഫ് മേഖലയിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. എന്നാൽ മേഖലയുടെ സുരക്ഷയിൽ വിദേശ ശക്തികൾക്ക് പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ റിയാദിലേക്കും തെക്കൻ മേഖലയിലേക്കും ഹൂത്തികൾ അയച്ച ഡ്രോണുകളും മിസൈലുകളും സൗദി തകർത്തു.

റിയാദ്: മേഖലയിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി. അതേസമയം, മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിദേശ ശക്തികൾക്ക് റോളുണ്ടാകില്ലെന്നാണ് ഇറാൻ നിലപാട്. ചർച്ചകൾ തുടരാൻ തീരുമാനിച്ചാണ് ഇറാനും സൗദിയും പാക്കിസ്ഥാനും തുർക്കിയും പിരിഞ്ഞത്. അതേസമയം, സൗദിയിലേക്ക് ഹൂത്തികൾ നിരന്തരം ആക്രമണം തുടരുകയാണ്. റിയാദിലേക്കും തെക്കൻ മേഖലയിലേക്കും ഹൂത്തികളയച്ച മൂന്ന് ഡ്രോണുകളും 2 ബലിസ്റ്റിക് മിസൈലുകളും സൗദി തകർത്തു.

ടെഹ്റാനിൽ നടന്ന ചർച്ചകൾ വലിയ അഭ്യൂഹങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇറാനുള്ള അന്ത്യ ശാസന സന്ദേശമോ, അതോ ഇറാനെക്കൂടി പരിഗണിച്ച് ഗൾഫ് മേഖല മുന്നോട്ടു പോകുന്നതിനുള്ള തുടക്കമാണോ സൗദിയുടെ പ്രതികരണമെന്നാണ് സംശയം. ഹൂത്തികൾക്കെതിരെ അതിശക്തമായ സൈനിക നടപടിക്ക് തുടക്കമിട്ട സൗദി, ചർച്ചയ്ക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ, സംഘർഷങ്ങളവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. പാക്കിസ്ഥാനും തുർക്കിയും തുടക്കമിട്ട മധ്യസ്ഥ നടപടികളെ പിന്തുണയ്ക്കുമെന്നും സൗദി വ്യക്തമാക്കി. ചർച്ചകൾക്കുള്ള വഴി തുറക്കുന്നത് കാത്തിരിക്കുന്നുവെന്നും സൗദി പറഞ്ഞു. ഫലം കണ്ടാൽ സൗദിക്കും ഹൂത്തികൾക്കും ഇടയിൽ വെടിനിർത്തലിന് വഴിയൊരുങ്ങും.

എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക പുനരാരംഭിക്കാനിരിക്കെ, ഇത് ഒഴിവാക്കാനുള്ള അവസാന അവസരം എന്ന നിലയിലാണ് മൂന്ന് രാഷ്ട്രങ്ങൾ ഒന്നിച്ച് ഇറാനിലെത്തിയത് എന്നും വിലയിരുത്തലുണ്ട്. അതേസമയം ഗൾഫ് മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇസ്രയേലാണെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്. മേഖലയുടെ സുരക്ഷയിൽ വിദേശ ശക്തികൾക്ക് റോളുണ്ടാകില്ലെന്ന നിലപാടാണ് ഇറാൻ ദേശീയ സുരക്ഷാ പരമാധികാര കൗൺസിൽ മേധാവി മുഹസിൻ റിസായി വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയെ മേഖലയിൽ നിന്ന് പുറത്താക്കി, സുരക്ഷ ഉൾപ്പടെ കാര്യങ്ങൾ ഇറാൻ തീരുമാനിക്കുമെന്ന നിലയിലാണ് ഇറാൻ സ്വയം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. അതിനിടെ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്ക് പുറമെ നിന്നുള്ള സുരക്ഷയിൽ എല്ലാക്കാലവും ആശ്രയിക്കാനാവില്ലെന്നും, പുതിയ സുരക്ഷാ ചട്ടക്കൂട് ഒരുക്കണമെന്നും യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായി. സൗദിയിലെ റിയാദിലേക്കും തെക്കൻ മേഖലയിലേക്കും ഹൂത്തികളയച്ച മൂന്ന് ഡ്രോണുകളും 2 ബലിസ്റ്റിക് മിസൈലുകളും സദി തകർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവചിച്ചതിന്റെ ഇരട്ടിവേഗതയിൽ കരയിലേക്കെത്തും, അർണബ് ചുഴലിക്കാറ്റിൽ പുതിയ മുന്നറിയിപ്പുമായി യുഎസ് നാവികസേന
ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 62 പേർ