റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പാർക്ക് ചെയ്ത വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു, സർവീസ് റദ്ദാക്കി

Published : Jul 08, 2026, 05:48 PM IST
flight accident

Synopsis

അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ജിദ്ദയിലേക്ക് പുറപ്പെടുകയായിരുന്ന സൗദിയ വിമാനം, പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസ് വിമാനത്തിന്റെ വാലിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സൗദിയയുടെ മനില-ജിദ്ദ സർവീസ് റദ്ദാക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മനില: എയർപോർട്ടിലെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസ് വിമാനത്തിൽ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ 'സൗദിയ' ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മനിലയിൽ നിന്നും ജിദ്ദയിലേക്കുള്ള സൗദിയ വിമാന സർവീസുകൾ റദ്ദാക്കി.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ജിദ്ദയിലേക്ക് പുറപ്പെടാനായി റൺവേയിലൂടെ നീങ്ങുകയായിരുന്ന സൗദിയയുടെ ബോയിംഗ് 787 വിമാനത്തിന്റെ ഇടത് വശത്തെ ചിറക്, അവിടെ പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസിന്റെ എ320 വിമാനത്തിന്റെ വാലിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫിലിപ്പീൻസ് വിമാനത്തിന്റെ വാലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് ഫിലിപ്പീൻസ് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സൗദിയ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണ്ണസുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട ഫിലിപ്പീൻസ് വിമാനം വിശദമായ സാങ്കേതിക പരിശോധനകൾക്കായി സർവീസിൽ നിന്നും താൽക്കാലികമായി പിൻവലിച്ചു. സംഭവത്തെക്കുറിച്ച് ഫിലിപ്പീൻസ് ഏവിയേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന സൗദിയയുടെ മനില-ജിദ്ദ സർവീസും റദ്ദാക്കിയതായി എയർലൈൻസ് അറിയിച്ചു. വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെ 4 പ്രതികള്‍ കുടുങ്ങി
പാക്കിസ്താനില്‍ വിമാനാപകടം; ഷാര്‍ജയില്‍ നിന്ന് വന്ന ബോയിംഗ് 737 വിമാനം കറാച്ചി തീരത്ത് കാണാതായി, കടലില്‍ വീണെന്ന് സംശയം