
തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ബജറ്റ് വിമാന സര്‍വീസായ 'സ്‌കൂട്ട്', ജനുവരി 12 വരെ 'ജനുവരി തീമാറ്റിക് സെയില്‍' നടത്തും. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 5,900 രൂപയില്‍ ആരംഭിക്കുന്ന വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ സഹിതം ഏഷ്യ-പസഫിക്കിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ബാങ്കോക്ക്, ഫുകെറ്റ്, ബാലി, ഹോങ്കോംഗ്, സിയോള്‍, സിഡ്‌നി തുടങ്ങി അനവധി സ്ഥലങ്ങളിലേക്ക് ജനുവരി 28 നും 2026 ഒക്ടോബര്‍ 24 നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി ബുക്കിംഗിന് പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണ്. തിരുവനന്തപുരം, അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയും.
തിരുവനന്തപുരം മുതല്‍ മെല്‍ബണ്‍ വരെ 14,900 രൂപ മുതല്‍, ചെന്നൈ മുതല്‍ സിംഗപ്പൂര്‍ വരെ 5,900 രൂപ മുതല്‍, തിരുച്ചിറപ്പള്ളി മുതല്‍ ചിയാങ് റായ് വരെ 11,900 രൂപ മുതല്‍, വിശാഖപട്ടണം മുതല്‍ ബാലി വരെ (ഡെന്‍പാസര്‍) 9,000 രൂപ മുതല്‍, അമൃത്സര്‍ മുതല്‍ ഹോങ്കോംഗ് വരെ 12,000 രൂപ മുതല്‍, കോയമ്പത്തൂര്‍ മുതല്‍ ബാങ്കോക്ക് വരെ 8,900 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam