
മാഡ്രിഡ്: നഗ്നനായി തെരുവിലൂടെ നടക്കാന്‍ അവകാശമുണ്ടെന്ന യുവാവിന്‍റെ വാദം അംഗീകരിച്ച് കോടതി. സ്പെയിനിലെ വലന്‍സിയയിലെ തെരുവുകളിലൂടെ നഗ്നനായി നടന്നതിന് പിഴയിട്ടതിന് പിന്നാലെയാണ് യുവാവ് കോടതിയിലെത്തിയത്. പിഴ വിധിച്ച കേസില്‍ കോടതിയിലും നഗ്നനായി എത്താനാണ് യുവാവ് ശ്രമിച്ചത്. അലക്സാന്‍ഡ്രോ കോളോമാന്‍ എന്ന യുവാവാണ് വെറും ഷൂസ് മാത്രം ധരിച്ച് കോടതിയില്‍ അടക്കം എത്തിയത്. ആല്‍ഡെയിലെ നഗ്ന നടത്തിന് കീഴ്ക്കോടതി പിഴയിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പൊതു ഇടങ്ങളിലെ നഗ്നത സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് നിരീക്ഷിച്ച കോടതി യുവാവിന്റെ വാദം അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ നഗ്നനായി കോടതിയിലെത്തിയ യുവാവിനെ വസ്ത്രം ധരിപ്പിച്ചാണ് കോടതിയിലേക്ക് പ്രവേശിപ്പിച്ചത്. ആശയപരമായുള്ള തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരായ കോടതി നടപടിയെന്നാണ് യുവാവ് കീഴ്ക്കോടതി നടപടിയെ വിമര്‍ശിച്ചത്. 2020 മുതലാണ് അലക്സാന്‍ഡ്രേ നഗ്നനായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അപമാനത്തേക്കാള്‍ കൂടുതല്‍ അംഗീകാരമാണ് ലഭിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ ഇയാള്‍ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും യുവാവ് അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നു.
എന്നാല്‍ പിഴയിടുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തുറന്നുകാണിക്കാനുള്ള തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ് അത്. ലൈംഗിക ഉദ്ദേശത്തോടെയുള്ളതല്ല തന്‍റെ നഗ്ന നടത്തമെന്നും യുവാവ് ഹൈക്കോടതിയെ ബോധിപ്പിക്കുകയായിരുന്നു. 1988മുതല്‍ പൊതുവിടങ്ങളിലെ നഗ്നത സ്പെയിനില്‍ അനുവദനീയമാണ്. തെരുവുകളിലൂടെ നഗ്നനായി നടന്നാല്‍ ശിക്ഷ ലഭിക്കില്ലെന്ന് ചുരുക്കം. എന്നാല്‍ ബാര്‍സലോണ അടക്കം ചില മേഖലകള്‍ പ്രാദേശിക നിയമങ്ങളുണ്ടാക്കി പൊതുവിടങ്ങളിലെ നഗ്നതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ യുവാവ് നഗ്നനായി നടന്ന തെരുവില്‍ ഇത്തരം പ്രാദേശിക വിലക്കുമില്ല. പൊതുജീവിതത്തെ തടസപ്പെടുത്താന്‍ ഉള്ള ഉദ്ദേശത്തോടെ ആയിരുന്നില്ല യുവാവിന്‍റെ നഗ്ന നടത്തമെന്നാണ് വലന്‍സിയ ഹൈക്കോടതി വിലയിരുത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും യുവാവിന്‍റെ നഗ്ന നടത്തം വെല്ലുവിളി ആയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam