Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി  

സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി.  

Alappuzha cpm area committee member expelled from party over nude photos controversy
Author
First Published Jan 14, 2023, 4:04 PM IST

ആലപ്പുഴ : ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വഷണ കമീഷൻ റിപ്പോർടിനെ തുടർന്നാണ് പുറത്താക്കിയത്. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. 

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവ‍ര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് ആദ്യം പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്. 

'ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും'; ആലപ്പുഴയിലെ വിവാദങ്ങളിൽ എംഎ ബേബി

പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങൾ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ പി സോണയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇയാളെ ഇനി സിഐടിയുവിൽ നിന്നും പുറത്താക്കും. ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനത്തെ തുടർന്നുള്ള സ്വാഭാവിക നടപടിയാണിത്. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം റിപ്പോർട്ട് ചെയ്യാൻ ഉടൻ ഏരിയാ കമ്മിറ്റി യോഗം ചേരും. ജില്ലാ സെക്രട്ടറി ആർ നാസറാണ് റിപ്പോർട്ടിംഗ് നടത്തുക. ജില്ലാ കമ്മിറ്റിയിൽ നിന്ന് നിർദ്ദേശം ലഭിച്ചാലുടൻ ഇന്നോ നാളെയോ യോഗം വിളിക്കുമെന്ന് ഏരിയാ നേതൃത്വം അറിയിച്ചു. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതുൾപ്പെടെയുള്ള പരാതികൾ സംസ്ഥാന കമ്മിറ്റിക്കാണ് ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി ജില്ലാ കമ്മിറ്റിക്ക് അയക്കുകയും പാർട്ടി കമ്മീഷൻ അന്വേഷണത്തിന് ശേഷം പുറത്താക്കുകയുമായിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തിന് ശേഷം ജനറൽ ബോഡി യോഗം വിളിച്ച് പ്രവർത്തകരെയും നടപടി എടുത്ത കാര്യം അറിയിക്കും. 

 

 

Follow Us:
Download App:
  • android
  • ios