Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്ക് മോശം സന്ദേശങ്ങളയച്ചതിന് സ്കൂളിൽ നിന്നും പുറത്തുപോയ അധ്യാപകൻ മറ്റൊരു പേരിൽ മറ്റൊരു സ്കൂളിൽ

ഇയാൾ മുമ്പ് പഠിപ്പിച്ചിരുന്ന സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയാണ് അധ്യാപകനെ തിരിച്ചറിയുന്നത്. ഇതോടെ വിദ്യാർത്ഥികൾക്കിടയിൽ ഈ വിവരം പരക്കുകയും അവർ മാതാപിതാക്കളോട് ഇതേ കുറിച്ച് പറയുകയും ചെയ്തു. 

teacher misbehave to students joined new institution with new name
Author
First Published Oct 30, 2022, 3:14 PM IST

വിദ്യാർത്ഥിനികൾക്ക് മോശം സന്ദേശങ്ങളയക്കുകയും സ്നാപ്ചാറ്റിൽ ഏറെക്കുറെ ന​ഗ്നചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തതിന് സ്കൂളിൽ നിന്നും പുറത്ത് പോകേണ്ടി വന്ന അധ്യാപകൻ മറ്റൊരു സ്കൂളിൽ വ്യത്യസ്തമായ പേരിൽ തിരികെ എത്തി. മാൻഹട്ടാനിലാണ് സംഭവം. 28 -കാരനായ ഗബ്രിയേൽ മിറ്റി, ലോവർ മാൻഹട്ടൻ ആർട്സ് അക്കാദമിയിൽ കഴിഞ്ഞ വർഷം ജോലി ചെയ്തിരുന്നു. അവിടെ നിരവധി വിദ്യാർത്ഥികളാണ് ഇയാളുടെ വിചിത്രമായ പെരുമാറ്റത്തെ കുറിച്ച് മറ്റ് അധ്യാപകരോട് പരാതി പറഞ്ഞത്. 

ഇപ്പോൾ ​ഗബ്രിയേൽ ടോറസ് എന്ന പേരിലാണ് ഇയാൾ സ്കൂളിലേക്ക് തിരികെ എത്തിയിരിക്കുന്നത്. പ്രൊഫഷണൽ പെർഫോമിം​ഗ് ആർട്സ് സ്കൂളിലാണ് ഇയാൾ ഇപ്പോൾ പഠിപ്പിക്കാനായി എത്തിയിരിക്കുന്നത്. ഇയാൾ മുമ്പ് പഠിപ്പിച്ചിരുന്ന സ്കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയാണ് അധ്യാപകനെ തിരിച്ചറിയുന്നത്. ഇതോടെ വിദ്യാർത്ഥികൾക്കിടയിൽ ഈ വിവരം പരക്കുകയും അവർ മാതാപിതാക്കളോട് ഇതേ കുറിച്ച് പറയുകയും ചെയ്തു. 

അന്വേഷിച്ച മാതാപിതാക്കളോട് മിറ്റി തന്നെയാണ് ടോറസ് എന്ന് പ്രിൻസിപ്പൽ കെവിൻ റയാൻ സമ്മതിച്ചുവത്രെ. തനിക്ക് ഒരു സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചറെ ആവശ്യമുണ്ടായിരുന്നു. ഡിഒഇ നിർദ്ദേശിച്ചത് ടോറസിനെയാണ് എന്ന് റയാൻ പറഞ്ഞു. എന്നാൽ, അയാൾ മിറ്റി ആണെന്നോ അയാൾക്ക് ഇങ്ങനെ ഒരു പൂർവകാല ചരിത്രമുള്ളതോ തനിക്ക് അറിയില്ലായിരുന്നു എന്നും പ്രിൻസിപ്പൽ പറഞ്ഞു. 

എന്നാൽ, ഇയാളെ നിയമിച്ചതിനോട് മാതാപിതാക്കൾ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. 'ഞാൻ രണ്ടാമത് ഒരാൾക്ക് അവസരം കൊടുക്കുന്നതിൽ വിശ്വസിക്കുന്ന ആളൊക്കെ തന്നെയാണ്. എന്നാൽ, സ്വന്തം കുട്ടികളുടെ കാര്യം വരുമ്പോൾ അത് നടക്കില്ല എന്നും ഇങ്ങനെ ഒരു റിസ്കെടുക്കാനാവില്ല' എന്നുമായിരുന്നു ഒരു രക്ഷിതാവിന്റെ പ്രതികരണം. ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് കേസൊന്നും ഇല്ലെന്നും അന്വേഷണങ്ങൾ അവസാനിച്ചിരുന്നതാണ് എന്നും അധികൃതർ പറഞ്ഞു. നേരത്തത്തെ വിദ്യാലയത്തിൽ വലിയ തരത്തിലുള്ള പ്രതിഷേധം മിറ്റിക്ക് നേരെ ഉണ്ടായിരുന്നു. 

ഏതായാലും ഇയാൾ പുതിയ പേര് തെരഞ്ഞെടുത്തത് മറ്റൊരു വിദ്യാലയത്തിൽ പഠിപ്പിക്കാൻ കയറാനാണോ ആ പേര് മാറ്റിയത് ഔദ്യോ​ഗികമായിട്ടാണോ എന്നതൊന്നും വ്യക്തമല്ല. 

Follow Us:
Download App:
  • android
  • ios