
ടെഹ്റാൻ:ഹോർമുസിൽ കപ്പൽ ആക്രമിക്കപ്പെട്ടുവെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വിശദമാക്കി. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അതേസമയം 20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങി എന്ന് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കൻ സഹായത്തോടെ ഹോർമുസ് കടക്കാൻ കപ്പൽ ശ്രമിച്ചെന്ന് ഇറാൻ വിശദമാക്കുന്നത്. ഇതിനിടെയാണ് മൈനിൽ തട്ടി തകർന്നു എന്നാണ് ഇറാൻ വിശദമാക്കുന്നത്. രണ്ട് കപ്പലുകൾ തകർന്നു എന്നാണ് അവകാശ വാദം.ഹോർമുസിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമൂസിലൂടെയുള്ള ഗതാഗതം കർശനമായി നിയന്ത്രിതമാക്കിയിരിക്കുന്നത്. അനുവാദം കൂടാതെ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകൾക്കെതിരെ ആക്രമണവും ശക്തമായിരുന്നു.
അടുത്തിടെ ഹോർമൂസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ ഹോർമൂസിന്റെ തെക്കൻ മേഖലയിലൂടെ അനുമതിയില്ലാതെ പോയ രണ്ട് ഓയിൽ ടാങ്കർ കപ്പലുകൾ മൈനുകൾ തട്ടിയതായും വലിയ രീതിയിലുള്ള അഗ്നിബാധയും പൊട്ടിത്തെറിയുണ്ടായതായുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കപ്പലുകളിലൊന്നിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉള്ളതായാണ് റിപ്പോർട്ട്. എന്നാൽ ഈ കപ്പലുകൾ എവിടെ നിന്നുള്ളവയാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam