സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു, അട്ടിമറി സാധ്യത തള്ളി അധികൃതർ

Published : Jan 01, 2026, 10:31 PM IST
Swiss bar fire

Synopsis

സംഭവത്തിന് പിന്നിൽ അട്ടിമറികളോ ആക്രമണങ്ങളോ ആവാനുള്ള സാധ്യത അധികൃതർ തള്ളി

ക്രാൻസ് മൊണ്ടാന: സ്വിറ്റ്സർലണ്ടിലെ ആഡംബര സ്കീ റിസോർട്ടിലെ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണ 40ായി. നൂറിലേറെ പേർക്ക് ഗുരുതര പരിക്കേറ്റ പൊട്ടിത്തെറിയിൽ അട്ടിമറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്‌ഫോടനത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി പൊലീസ് വിശദമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് റിസോർട്ടിലെ സ്ഫോടനത്തെ സ്വിസ് പ്രസിഡന്റ് ഗയ് പർമേലിൻ വിലയിരുത്തിയത്. പൊട്ടിത്തെറിക്കും അഗ്നിബാധയ്ക്കും കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ അട്ടിമറികളോ ആക്രമണങ്ങളോ ആവാനുള്ള സാധ്യത അധികൃതർ തള്ളി. ഷാംപെയ്ൻ ബോട്ടിലുകളുടെ മുകളിലുണ്ടായിരുന്ന തിരികളിൽ നിന്ന് സീലീംഗിലേക്ക് അഗ്നി പടർന്നതായി ചില ദൃക്സാക്ഷികൾ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവെ തിരിച്ചറിയാൻ സമയം എടുക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

പുതുവർഷ ആഘോഷത്തിനായി നിരവധി പേർ ഒത്തു ചേർന്ന ആൽപൈൻ സ്കീ റിസോർട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. നൂറിലേറേ പേരാണ് സംഭവ സമയത്ത് കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നത്. നിരവധി പേരെ പരിക്കേറ്റ നിലയിലും ചിലരെ മരിച്ച നിലയിലും കണ്ടെത്തിയെന്നാണ് പൊലീസ് വിശദമാക്കിയത്. പരിക്കേറ്റവരിൽ പലരുടേയും പൊള്ളൽ ഗുരുതരമാണ്. പൊലീസിനെ ഉദ്ധരിച്ച് 10 പേർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എവിടെ നിന്ന് എന്ന് തിരിച്ചറിയാത്ത രീതിയിൽ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. കത്തിയെരിയുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ എമർജൻസി സർവ്വീസുകളുടേയും ചിത്രങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

സ്വിസ് ആൽപ്സിലെ ഹൃദയം എന്ന് അറിയപ്പെടുന്ന ക്രാൻസ് മൊണ്ടാനയിലാണ് സ്ഫോടനം നടന്നത്. മാത്തേർഹോണിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായ സ്ഥലം. വിദേശ സഞ്ചാരികൾ അടക്കം നിരവധിപ്പേരാണ് അവധി ആഘോഷങ്ങൾക്കായി ഇവിടെ എത്തിയിരുന്നത്. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ വരുന്ന വിവരം. വിദേശികൾ അടക്കമുള്ളവർ പരിക്കേറ്റവരിലും കൊല്ലപ്പെട്ടവരിലുമുണ്ടെന്നാണ് സൂചന. റിസോർട്ടിൽ യുവ തലമുറയ്ക്കിടയിൽ ഏറെ പ്രശസ്തമായ ബിറിലാണ് പൊട്ടിത്തെറി നടന്നത്. 1980ലെ സ്കീ ലോക കപ്പ് നടന്ന റിസോർട്ടിലാണ് അപകടമുണ്ടായത്. 300ലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് റിസോർട്ടിലെ പൊട്ടിത്തെറിയുണ്ടായ ബാർ. പുതുവർഷ തലേന്ന് ഇവിടെ എത്ര പേരുണ്ടെന്നത് ഇനിയും വ്യക്തമല്ല. ബാർ അടയ്ക്കാൻ മുപ്പത് മിനിറ്റോളം ശേഷിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ