
ഹാ ലോംഗ് ബേ: വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കൊടുങ്കാറ്റിൽ മറിഞ്ഞു. വിയറ്റ്നാമിൽ 38 പേർ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടുന്ന ദി വണ്ടർ സീ ബോട്ട് എന്ന ചെറുബോട്ടാണ് അപകടത്തിൽപ്പെട്ടത്. വിയറ്റ്നാമിലെ ഹാ ലോംഗ് ബേയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലിൽ മറിഞ്ഞത്.
കടലിൽ നിന്ന് 12 പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്. 38 പേരുടെ മൃതദേഹവും കണ്ടെത്തി. ഞായറാഴ്ചയും അപകടത്തിൽപ്പെട്ടവർക്കായി തെരച്ചിൽ നടത്തിയെങ്കിലും നിരവധി പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വിയറ്റ്നാം സ്വദേശികളാണ്. നിരവധി കുട്ടികളും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിന് പിന്നാലെയാണ് ബോട്ട് തല കീഴായി മറിഞ്ഞത്. തലകീഴായി മറിഞ്ഞ ബോട്ടിനുള്ളിൽ കുടുങ്ങി കിടന്ന 14കാരനെ രക്ഷിച്ചതായി അധികൃതർ വിശദമാക്കുന്നത്. നാല് മണിക്കൂർ സമയമാണ് 14കാരൻ ബോട്ടിനടിയിൽ കടലിൽ കിടന്നത്.
ബോട്ട് തലകീഴായി മറിഞ്ഞ് ബോട്ടിൽ വെള്ളം കയറിയതിന് പിന്നാലെ ജനലിലൂടെ നീന്തി രക്ഷപ്പെട്ടവരാണ് രക്ഷപ്പെട്ടവരിലേറെയും. 15 മിനിറ്റോളം മഴ പെയ്തു. പിന്നാലെ ബോട്ട് ആടിയുലയാനും വിറയ്ക്കാനും തുടങ്ങി. പിന്നാലെ തന്നെ ഇരുന്ന സീറ്റുകളിലും വിറയൽ അനുഭവപ്പെട്ടു. പിന്നാലെ ബോട്ട് തലകീഴായി മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ടവർ വിശദമാക്കുന്നത്. തകർന്ന ബോട്ടിൽ പിടിച്ച് കിടന്നവരെയാണ് രക്ഷിക്കാനായത്. അടുത്ത ആഴ്ച വിയറ്റ്നാമിന്റെ വടക്കൻ മേഖലയിൽ വിപ്പ കൊടുങ്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
120 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ കൊറിയയിൽ കൊല്ലപ്പെട്ടത് 14 പേർ. മഴക്കെടുതിയിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ദുരന്ത നിവാരണ മാനേജ്മെന്റിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം