
വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സിരാസംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. നേരത്തേ ട്രംപിൻറെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ കണ്ടെത്തിയത്.
സിരകൾ തകരാറിലാവുകയും രക്തം പിന്നിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിൽ രക്തം കെട്ടിക്കിടക്കുന്നതിനും സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. പ്രസിഡന്‍റിന്‍റെ ആരോഗ്യത്തിൽ ആശങ്കകളില്ലെന്നും 70 വയസ്സിന് മുകളിലുള്ളവരിൽ ഈ രോഗം സാധാരണമാണെന്നും വൈറ്റ് ഹൗസ് ഡോക്ടർ ഷോൺ ബാർബബെല്ല പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam