ട്രംപ് ഭരണകൂടത്തിൽ അഴിച്ചു പണി; മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന

Published : May 01, 2025, 11:48 PM IST
ട്രംപ് ഭരണകൂടത്തിൽ അഴിച്ചു പണി; മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന

Synopsis

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ട്.

വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ട്. യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. അഴിച്ചുപണി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കും.

യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് വാൾട്ട്സ് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, റഷ്യ യുക്രൈന്‍ സമാധാന കരാറിന് റഷ്യ തയ്യറായില്ലെങ്കില്‍ റഷ്യക്കെതിരെ കടത്ത ഉപരോധങ്ങൾ എടുക്കണമെന്ന് മൈക്ക് വാൾട്ട്സ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേശകർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കി എന്നാണ് വിവരം. ഇതെല്ലാം കണക്കിലെടുത്താണ് മൈക്ക് വാൾട്ട്സിനെ ട്രംപ് പദവിയിൽ നിന്ന് നീക്കാൻ ഒരുങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്