
വാഷിംഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. എല്ലാവർക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ഫെഡറൽ റിസർവിന്റെ പദ്ധതിയെക്കുറിച്ച് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വിശദീകരിച്ചിട്ടുണ്ട്, ഏകദേശം 10% തീരുവ ചുമത്തുക ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾക്കായിരിക്കും. സാധാരണയായി അമേരിക്കയുമായി കുറഞ്ഞതോതിലാണ് ഈ രാജ്യങ്ങൾ വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ അവരുടെ സംഭാവന താരതമ്യേന കുറവുമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുക എന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമാണിത്.
നേരത്തെ ട്രംപ് പറഞ്ഞ സമയപരിധി ജൂലൈ 9 ആയിരുന്നു. എന്നാൽ പിന്നീട് താരിഫ് കുറയ്ക്കാൻ താൽപ്പര്യമുള്ള രാജ്യങ്ങളുമായി ചർച്ചയ്ക്കും ഇടപാടുകൾക്കും സമയം നൽകുന്നതിനായി ട്രംപ് ഭരണകൂടം ഈ തീയതി നീട്ടി.
2025 ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്നാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുന്നതാണ് ട്രംപിന്‍റെ പ്രഖ്യാപനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam