യുഎസിൽ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Published : May 22, 2025, 10:39 AM ISTUpdated : May 22, 2025, 10:59 AM IST
യുഎസിൽ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Synopsis

വെടിവെപ്പിൽ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു.

വാഷിങ്ടൺ: യുഎസിലെ വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾ പിടിയിലായി. പിടിയിലായ പ്രതി ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രക്ഷപ്പെട്ട അക്രമിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ബുധനാഴ്ച രാത്രി പ്രാദേസിക സമയം രാത്രി ഒൻപത് മണിയോടെയാണ് വെടിവെപ്പുണ്ടായത്. 

കാപിറ്റൽ ജൂത മ്യൂസിയത്തിൽ അമേരിക്ക ഇസ്രയേൽ സഹകരണത്തോടെയുള്ള ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ് അക്രമികൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിൽ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു.

അതേസമയം സെമിറ്റിക് വിരുദ്ധ ഭീകരവാദമാണ് സംഭവത്തിന് പിന്നിലെന്ന് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ജൂത വിരുദ്ധ ഭീകരവാദത്തിനെതിരയാ പ്രത്യക്ഷ പ്രതികരണമാണ് വെടിവെപ്പിന് പിന്നിലെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്.

വീഡിയോ സ്റ്റോറി കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്