
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. ട്രെയിൻ വേഗത കൂട്ടിയപ്പോൾ വലിയരീതിയിൽ കുലുക്കം അനുഭവപ്പെട്ടതായും തുടർന്നാണ് ട്രെയിൻ തെന്നിനീങ്ങുന്നത് പോലെ തോന്നിയതെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. സാധനങ്ങളെല്ലാം തെറിച്ചുപോയി. കോച്ച് വശത്തേക്ക് മറിഞ്ഞ് സമീപത്തെ വയലിലേക്ക് പതിച്ചു. ഇതിനുപിന്നാലെ കോച്ചിനുള്ളിൽ പുകയും പൊടിയും നിറഞ്ഞതായും യാത്രക്കാരൻ പറഞ്ഞു.
അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam