
ദില്ലി: ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പൽ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉൾപ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. പാനമയുടെ വാണിജ്യ കപ്പൽ ആക്രമിച്ചതിന് മറുപടിയായാണ് അമേരിക്കൻ ആക്രമണം. താൽക്കാലിക ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് നടക്കുന്നത്.
അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രംഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക - ഇറാൻ തുടർ ചർച്ചകൾ തിങ്കളാഴ്ച നടക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നല്‍കുകയും കുവൈത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam