ഡിസംബറിന് ശേഷം ആദ്യം, അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറിച്ച് യുഎസ് ഫെഡറൽ റിസർവ്

Published : Sep 18, 2025, 04:11 AM IST
Jerome Powell

Synopsis

9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറിച്ച് യുഎസ് ഫെഡറൽ റിസർവ്. വരും ദിവസങ്ങളിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്

ന്യൂയോർക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമാണ് യുഎസ് ഫെഡറൽ റിസർവ് കുറച്ചത്. പുതിയ നിരക്ക് നാലിനും നാലേ കാൽ ശതമാനത്തിനും ഇടയിൽ . ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്. തൊഴിൽ മേഖല ഊർജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പ്രതികരിച്ചത്. തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. വരും ദിവസങ്ങളിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്