ഇറാന്‍റെ അടിക്ക് കനത്ത തിരിച്ചടി; ഇറാൻ എണ്ണയുമായി വന്ന കൂറ്റൻ കപ്പലിൽ യുഎസിന്‍റെ മിന്നൽ ഓപ്പറേഷൻ, കപ്പൽ പിടിച്ചെടുത്തു, പിന്നാലെ മുന്നറിയിപ്പ്

Published : Apr 23, 2026, 06:05 PM IST
ship us seized

Synopsis

ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുകയായിരുന്ന 'എം/ടി മജസ്റ്റിക് എക്സ്' എന്ന കൂറ്റൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. അന്താരാഷ്ട്ര ഉപരോധം ലംഘിക്കുന്ന ഇറാന്‍റെ നിയമവിരുദ്ധ ശൃംഖലകൾ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ അറിയിച്ചു. 

വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്‍റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത 'എം/ടി മജസ്റ്റിക് എക്സ്' (M/T Majestic X) എന്ന കപ്പലാണ് രാത്രികാലങ്ങളിൽ നടന്ന രഹസ്യ നീക്കത്തിലൂടെ യുഎസ് സൈന്യം തടഞ്ഞത്. ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്താനുള്ള നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ വ്യക്തമാക്കി.

ഇറാൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്‍റെ ഏത് ഭാഗത്ത് വെച്ചും തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അമേരിക്ക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഈ ആഴ്ചയിൽ തന്നെ സമാനമായ രീതിയിൽ 'എം/ടി ടിഫാനി' എന്ന മറ്റൊരു കപ്പലും യുഎസ് സൈന്യം പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്രപരിധി ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കുള്ള ഒളിത്താവളമല്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം.

തുറമുഖങ്ങളിൽ വെച്ച് കപ്പലുകൾ തടയുന്നതിനേക്കാൾ സുരക്ഷിതവും ഫലപ്രദവും ആഴക്കടലിൽ വെച്ചുള്ള ഇത്തരം മിന്നൽ പരിശോധനകളാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനായി കടലിലെ എണ്ണക്കടത്ത് പാതകളിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സൈനിക നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസിന്‍റെ സുപ്രധാന തീരുമാനം, ഇന്ത്യക്ക് വലിയ സന്തോഷം, ഇനി ട്രാൻസിറ്റ് വിസ വേണ്ട; വാക്ക് പാലിച്ച മക്രോണിന് നന്ദി അറിയിച്ച് ഇന്ത്യ
സുപ്രധാന രഹസ്യങ്ങൾ കൈകാര്യം ഉന്നത ഉദ്യോഗസ്ഥർ, നിഗൂഡത കൂട്ടി തിരോധാനങ്ങൾ; ദുരൂഹമായ മരണങ്ങളിലും യുഎസിൽ അന്വേഷണം തുടങ്ങി