കപ്പൽ തടഞ്ഞാൽ ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും, ഭീഷണിയുമായി ട്രംപ്; ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ

Published : Mar 10, 2026, 01:09 PM IST
Strait of Hormuz

Synopsis

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ പ്രദേശം പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.  

വാഷിങ്ടൺ : ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിലടക്കം ഇറാൻ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഹോർമുസ് കടലിടുക്ക് ഭാഗം തന്നെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയത്തുള്ള മൊജ്തബ ഖമനേയി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് എണ്ണവില എത്തി നിൽക്കുന്നത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണ്. എന്നാൽ ഇറാൻ ഇസ്രയേൽ അമേരിക്ക സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം നിലച്ച രീതിയിലാണ്. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ചരക്ക് കപ്പലുകൾക്കടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഏഴ് കപ്പൽ ജീവനക്കാർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും അവകാശപ്പെട്ട ട്രംപ്, ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. പക്ഷേ കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ ഇപ്പോഴും തറപ്പിച്ച് പറയുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ'; മിനാബിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല