ബീഫ് ബർഗർ കഴിച്ച 47 കാരൻ റെഡ് മീറ്റ് അലർജി മൂലം മരിച്ചതിന് കാരണം അത്യപൂർവ്വം, ചെള്ള് കടിയിലൂടെ പകരുന്ന ആൽഫാ-ഗാൽ സിൻഡ്രോം

Published : Nov 17, 2025, 04:22 PM IST
Beef

Synopsis

ഒരു ഹോട്ടലിൽ നിന്നും ബീഫ് ബർഗർ കഴിച്ചതിന് പിന്നാലെയാണ് 47 കാരന് ത്രീവമായ അലർജി അനുഭവപ്പെട്ടത്. ബർഗർ കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ ഇദ്ദേഹം ഛർദ്ദിക്കാൻ തുടങ്ങി. പിന്നാലെ മരണപ്പെടുകയായിരുന്നു.

വാഷിങ്ടൺ: ബീഫ് ബർഗർ കഴിച്ചതിന് പിന്നാലെ അലർജി ബാധിച്ച് യുഎസിൽ യുവാവ് മരിച്ചതിന് കാരണം കണ്ടെത്തി. റെഡ് മീറ്റ് അലർജിയായ ആൽഫാ-ഗാൽ സിൻഡ്രോം മൂലമാണ് ന്യൂജേഴ്‌സി സ്വദേശിയായ 47 കാരൻ മരിച്ചതെന്നാണ് പഠനം കണ്ടെത്തിയത്. 2024-ൽ ആണ് യുവാവ് മരിച്ചതെങ്കിലും നീണ്ടകാലത്തെ പഠനത്തിന് ശേഷമാണ് മരണം കാരണം തിരിച്ചറിയുന്നത്. ചെള്ള് കടിയിലൂടെ പകരുന്ന അത്യൂപർവ്വമായ അലർജിയാണ് ആൽഫാ-ഗാൽ സിൻഡ്രോം. ഒരു ഹോട്ടലിൽ നിന്നും ബീഫ് ബർഗർ കഴിച്ചതിന് പിന്നാലെയാണ് 47 കാരന് ത്രീവമായ അലർജി അനുഭവപ്പെട്ടത്. ബർഗർ കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ ഇദ്ദേഹം ഛർദ്ദിക്കാൻ തുടങ്ങി. പിന്നാലെ മരണപ്പെടുകയായിരുന്നു.

പരിശോധനയിൽ ഹൃദയം, ശ്വാസകോശം, കരൾ, നാഡീവ്യൂഹം, വയറിലെ അവയവങ്ങൾ എന്നിവയിലൊന്നും കാര്യമായ തകരാറുകൾ കണ്ടെത്താനായില്ല. ഒടുവിൽ മരണപ്പെട്ട യുവാവിന്‍റെ ഭാര്യയുടെ സുഹൃത്തായ ഡോ. എറിൻ മക്‌ഫീലി സംശയം തോന്നി വിർജീനിയയിലെ യുവിഎ ഹെൽത്തിലെ ഗവേഷകരുമായി ബന്ധപ്പെട്ടു. ഇവർ ഓട്ടോപ്‌സി റിപ്പോർട്ട് പരിശോധിച്ചതോടെയാണ് മരണത്തിൽ റെഡ് മീറ്റ് അലർജിയായ ആൽഫാ-ഗാൽ സിൻഡ്രോം(എജിഎസ്) കാരണമാണെന്ന് കണ്ടെത്തുന്നത്.

ചിലയിനം ചെള്ളുകൾ കടിക്കുന്നതിനു പിന്നാലെയാണ് പ്രതിരോധസംവിധാനം റെഡ് മീറ്റിനും പാലുത്പന്നങ്ങൾക്കും എതിരായി പ്രവർത്തിക്കുക. പ്രധാനമായും ലോൺ സ്റ്റാർ ടിക്ക് എന്നയിനം ചെള്ള് കടിച്ച് അതിലെ ആൽഫാ-ഗാൽ തന്മാത്രകൾ മനുഷ്യ ശരീരത്തിലേക്ക് എത്തുമ്പോഴാണ് എജിഎസ് അലർജി ഉണ്ടാകുന്നത്. ഈ അലർജി ഉള്ളവർ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയവ കഴിച്ചാൽ തീവ്രമായ അലർജി ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ആൽഫാ-ഗാൽ സിൻഡ്രോമിന് പ്രത്യേകിച്ച് ചികിത്സയില്ല. രോഗം സ്ഥിരീകരിച്ചാൽ, എല്ലാ മാംസ ഉൽപ്പന്നങ്ങളും ഒഴിവാക്കുക എന്നതാണ് ശാസ്ത്രജ്ഞർ നൽകുന്ന പ്രധാന നിർദ്ദേശം.

ആൽഫ-​ഗാൽ സിൻഡ്രോം പകരുന്നതെങ്ങനെ 

സസ്തനികളിൽ നിന്നുള്ള മാംസവും മറ്റ് ഉത്പന്നങ്ങളുമാണ് അലർജിക്കിടയാക്കുന്നത്. ലോൺ സ്റ്റാർ ടിക്ക് എന്ന ചെള്ളിന്റെ കടിക്കു പിന്നാലെ ഈ അലർജി സ്ഥിരീകരിച്ച സംഭവങ്ങൾ നേരത്തെ അമേരിക്കയിൽ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മരണം സംഭവിക്കുന്നത് ആദ്യമായാണ്. ലോൺ സ്റ്റാർ ടിക്ക് കടിക്കുന്നതിലൂടെ ആൽഫാ-​ഗാൽ എന്ന മോളിക്യൂൾ മനുഷ്യശരീരത്തിലെത്തുകയും ഇത് അലർജിക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്. മാനുകളിലൂടെയാണ് ഈ ചെള്ള് എത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം