ബ്രിട്ടനിൽ ബോംബർ വിമാനങ്ങൾക്കായുള്ള യുഎസ് എയർഫോഴ്‌സ് കേന്ദ്രത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം, ആളുകളെ ഒഴിപ്പിച്ചു

Published : Sep 27, 2026, 04:14 PM IST
chopper

Synopsis

യുകെയിൽ യുഎസ് സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

ലണ്ടൻ : യുകെയിൽ യു എസ് സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെ നിരവധി വീടുകളിലെ താമസക്കാരെ തൊട്ടടുത്തുള്ള ലെഷർ സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.

ബോംബർ വിമാനങ്ങൾക്കായി യു.എസ്. എയർഫോഴ്‌സ് ഉപയോഗിക്കുന്ന കേന്ദ്രമാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്ക ചില വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചിരുന്നു.

ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഫെയർഫോർഡ് വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിരുന്നു.

സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി നിരവധി വാഹനങ്ങൾ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിലവിൽ കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടെഹ്റാനിലെ ആശുപത്രിക്ക് നേരെ യുഎസ്-ഇസ്രയേൽ ആക്രമണം: മുജ്‌തബ ഖമനെയിയെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ജീവനോട് രക്ഷിച്ചെന്ന് വെളിപ്പെടുത്തൽ
മൊജ്തബ ഖമനെയിയെക്കുറിച്ച് വെളിപ്പെടുത്തൽ, ഇറാൻ്റെ പരമോന്നത നേതാവിനെ പുറത്തെടുത്തത് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന്: റിപ്പോർട്ട്