യുഎസ് പ്രസിഡൻ്റിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചു; സിഎൻഎൻ അടക്കം മൂന്ന് മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ വിലക്കി ഡോണൾഡ് ട്രംപ്

Published : Sep 19, 2026, 10:43 AM IST
Donald Trump

Synopsis

വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് സിഎൻഎൻ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾക്ക് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനങ്ങൾ ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

വാഷിങ്ടൺ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജ വാർത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്.

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം നുണകളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കൂടുതൽ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ മനപ്പൂർവം തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നും ട്രംപ് ആരോപിച്ചു.

എന്നാൽ, ട്രംപിന്റെ നടപടിയെ അതിശക്തമായി എതിർത്ത് മാധ്യമങ്ങൾ രംഗത്തെത്തി. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് സിഎൻഎൻ പ്രതികരിച്ചു. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കൃത്യവും നിഷ്പക്ഷവുമായ വാർത്തകൾ നൽകുന്നത് തുടരുമെന്നും, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാധ്യമ സ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം