
അലാസ്ക: ഓൺലൈനിൽ പരിചയപ്പെട്ട യുവാവിന്റെ നിർദേശ പ്രകാരം 90 ലക്ഷം ഡോളർ ലഭിക്കുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ യുവതിക്ക് ജയിൽ ശിക്ഷ. 2019ൽ അമേരിക്കയിലാണ് സംഭവം. 23 വയസ്സുള്ള ഡെനാലി ബ്രെമറിനെയാണ് കോടതി 99 വർഷം തടവിന് അലാസ്ക ഡിപ്പാർട്ട്മെന്റ് ഓഫ് ലോ ശിക്ഷിച്ചത്. തൻ്റെ ഉറ്റസുഹൃത്തായ സിന്തിയ ഹോഫ്മാനെ (19) വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡെനാലി ഓൺലൈനിൽ യുവാവിനെ പരിചയപ്പെട്ടു.
ഇവർ നിരന്തരം ഓൺലൈനിൽ ബന്ധപ്പെട്ട് തുടങ്ങി. താൻ സമ്പന്നനാണെന്നും ഡെനാലി തെരഞ്ഞെടുക്കുന്ന ഒരാളെ കൊലപ്പെടുത്തിയാൽ 9 മില്യൺ ഡോളർ നൽകാൻ തയ്യാറാണെന്നും വാഗ്ദാനം ചെയ്തു. 21 കാരനായ ഡാരിൻ ഷിൽ മില്ലർ എന്നായാളാണ് യുവതിക്ക് വൻതുക വാഗ്ദാനം നൽകി ക്യാറ്റ്ഫിഷ് ചെയ്തത്. 2019 ജൂണിൽ ഡെനാലി സുഹൃത്തായ സിന്ദിയയെ വെടിവെച്ച് കൊലപ്പെടുത്തി. കൊലപാതകം വീഡിയോ ചിത്രീകരിച്ചും ഫോട്ടോയെടുത്തും സ്നാപ് ചാറ്റിൽ അയച്ചു. സുഹൃത്തുക്കളായ കെയ്‌ഡൻ മക്കിൻ്റോഷ്, കാലേബ് ലെയ്‌ലാൻഡ് എന്നിവരും പ്രതികളായിരുന്നു.
കോർട്ട് ടിവിയുടെ 'ഇൻ്റർവ്യൂ വിത്ത് എ കില്ലർ' എന്ന എപ്പിസോഡിലാണ് യുവതി കൊലപാതകം പരസ്യമായി വെളിപ്പെടുത്തിയത്. ഹോഫ്മാനോട് നേരത്തെ ദേഷ്യമുണ്ടായിരുന്നെന്നും ആൺസുഹൃത്തിനെച്ചൊല്ലി നേരത്തെ വഴക്കുണ്ടായിരുന്നതായും യുവതി പറഞ്ഞു. കൊലപ്പെടുത്താനായി ഹോഫ്മാനെ ട്രക്കിങ്ങിനാണെന്ന് പറഞ്ഞ് കൊണ്ടുപോയി.
സുഹൃത്തുക്കളായ കെയ്‌ഡൻ മക്കിൻ്റോഷ്, കാലേബ് ലെയ്‌ലാൻഡ് എന്നിവരും കൂടെയുണ്ടായിരുന്നു. കൊലപാതകത്തിലും ആസൂത്രണത്തിലും സുഹൃത്തുക്കൾക്ക് യാതൊരു പങ്കുമില്ലെന്നും യുവതി പറഞ്ഞു. എന്നാൽ, ഡാരിൻ ഷിൽമില്ലർ എന്ന ഓൺലൈൻ സുഹൃത്ത് കബളിപ്പിക്കുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞു.
ഇയാളെയും 99 വർഷത്തെ തടവിനും ശിക്ഷിച്ചു. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഹോഫ്മാനെ ഇരയായി തിരഞ്ഞെടുത്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam