ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടിൽ  നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. 

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി, വഴിയിൽ വെച്ച് ആഭരണം കവർന്നു; അറസ്റ്റ്