എന്തൊക്കെയാ ഇവിടെ നടക്കുന്നേ? പെട്ടി തുറന്നപ്പോൾ ഞെട്ടി; ആമസോണിൽ ഓർ‍ഡർ ചെയ്തത് എയർ ഫ്രൈയർ, വന്നത് ഭീമൻ പല്ലി!

Published : Jul 24, 2024, 04:02 PM ISTUpdated : Jul 24, 2024, 04:04 PM IST
എന്തൊക്കെയാ ഇവിടെ നടക്കുന്നേ? പെട്ടി തുറന്നപ്പോൾ ഞെട്ടി; ആമസോണിൽ ഓർ‍ഡർ ചെയ്തത് എയർ ഫ്രൈയർ, വന്നത് ഭീമൻ പല്ലി!

Synopsis

പാര്‍സല്‍ വന്ന സന്തോഷത്തില്‍ വേഗം വന്ന് പെട്ടി തുറപ്പോഴാണ് യുവതി ഈ ‍ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. 

കൊളംബിയ: എന്തും ഏതും ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങുകളുടെ കാലമാണിത്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ചിലപ്പോള്‍ തലവേദയുമാകാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റെന്തെങ്കിലും വസ്തുക്കള്‍ ലഭിച്ച സംഭവമൊക്കെ വാര്‍ത്തയാകാറുമുണ്ട്. കൊളംബിയയിലെ ഒരു സ്ത്രീയുടെ അനുഭവമാണ് പുതിയതായി പുറത്തുവരുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ഇപ്പോള്‍ വൈറലാണ്. സോഫിയ സെറാനോ എന്ന കൊളംബിയന്‍ വനിത ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് ഒരു എയര്‍ ഫ്രൈയറാണ്. പാര്‍സലെത്തി, ബോക്സ് തുറന്നപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ഒരു ഭീമന്‍ പല്ലിയാണ് ബോക്സിലുണ്ടായിരുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സോഫിയ തന്‍റെ അനുഭവം പങ്കുവെച്ചത്.

Read Also -  എയർപോർട്ടിലെത്തിയപ്പോൾ പാസ്പോർട്ടിൽ ചായക്കറ; ബോര്‍ഡിങ് ഗേറ്റിൽ തടഞ്ഞു, ദമ്പതികളെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ

'ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് എയര്‍ ഫ്രയര്‍, എത്തിയപ്പോള്‍ കൂടെ ഒരു കൂട്ടാളിയും'  ചിത്രം പങ്കുവെച്ച് സോഫിയ കുറിച്ചു. ഇത് ആമസോണിന്‍റെ ഭാഗത്ത് നിന്നുള്ള പിഴവാണോ അതോ കൊണ്ടുവന്നയാളുടെ പിഴവാണോ അറിയില്ലെന്നും അവര്‍ പറഞ്ഞു. സ്പാനിഷ് റോക്ക് ലിസാര്‍ഡ് ഇനത്തില്‍പ്പെട്ട പല്ലിയെയാണ് സോഫിയയ്ക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം
'കുടുംബത്തിൻ്റെ സുരക്ഷ പ്രധാനം'; ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയിൽ ജീവിതം