ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി തെളിഞ്ഞ് ദീപാവലി

Published : Nov 05, 2021, 11:48 AM ISTUpdated : Nov 05, 2021, 11:53 AM IST
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി തെളിഞ്ഞ് ദീപാവലി

Synopsis

ന്യൂ ജേഴ്സിയിലെ സൌത്ത് ഏഷ്യൻ എൻഗേജ്മെന്റ് ഫൌണ്ടേഷനാണ് പരിപടാ സംഘടിപ്പിച്ചത്...

ന്യൂയോർക്ക്: ന്യൂയോർക്ക് (New York) നഗരത്തിന്റെ നന്മയുടെ പ്രതീകമായ വേൾഡ് ട്രേഡ് സെന്ററിൽ (World Trade Center) ആദ്യമായി ദീപാവലി (Diwali) വിഷയമായ ആനിമേഷനുകൾ (Animation ) തെളിഞ്ഞു. നവംബർ 2 വൈകീട്ട് ആറ് മുതൽ നവംബർ നാല് വരെ ഇത് പ്രദർശിപ്പിക്കപ്പെട്ടു. ആകാശത്ത് പടക്കങ്ങൾ പൊട്ടി വിരിഞ്ഞത് അമേരിക്കയിലെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും മനോഹരമായി.

സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്വത്തിന്റെയും പ്രതീകമായ ദീപാവലി ആഘോഷം വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കാനും ആഘോഷിക്കാനും കഴിഞ്ഞതിൽ അതീവ സന്തോഷമെന്ന് അധികൃതരിലൊരാളായ മാർക്ക് ഡൊമിനോ പറഞ്ഞു. ന്യൂ ജേഴ്സിയിലെ സൌത്ത് ഏഷ്യൻ എൻഗേജ്മെന്റ് ഫൌണ്ടേഷനാണ് (South Asian Engagement Foundation)പരിപടാ സംഘടിപ്പിച്ചത്. അമേരിക്കൻ ഗായികയയ മേരി ബിൽബെൻ ആമേരിക്കൻ ദേശീയഗാനവും ഓം ജയ് ജഗ്ദീശ് ഹര എന്ന ഗാനവും ആലപിച്ചു. 

അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചു. ഭാര്യയ്ക്കൊപ്പം ദീപങ്ങൾക്ക് മുന്നിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം ആശംസയ്ക്കൊപ്പം പങ്കുവച്ചു. 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു