
2025 അവസാനിക്കാറായി. സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നം ഇക്കൊല്ലവും നടന്നില്ലല്ലോ എന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? കൈയില്‍ വലിയ സമ്പാദ്യമില്ലാത്തതും പണം നഷ്ടപ്പെടുമോ എന്ന ഭയവുമാണോ നിങ്ങളെ പിന്നോട്ട് വലിക്കുന്നത്? എങ്കില്‍ പേടിക്കേണ്ട, വലിയ മുതല്‍മുടക്കില്ലാതെ വീട്ടിലിരുന്ന് തന്നെ തുടങ്ങാവുന്ന, നിലവില്‍ ട്രെന്‍ഡിങ് ആയ രണ്ട് ബിസിനസ് ഐഡിയകള്‍ ഇതാ.
ലോകത്തിന്റെ ഏത് കോണിലിരുന്നും നിയന്ത്രിക്കാവുന്ന, ഏറ്റവും ലാഭകരമായ ബിസിനസ് രീതിയാണിത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടെന്നതാണ് ഇതിന്റെ ഗുണം. എങ്ങനെ തുടങ്ങാം?: 10,000 രൂപ മുതല്‍ 50,000 രൂപ വരെ മുടക്കിയാല്‍ ഇന്ത്യയില്‍ ഈ ബിസിനസ് തുടങ്ങാം. നിങ്ങള്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ നല്‍കുക. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ഓര്‍ഡര്‍ നേരെ ഡ്രോപ്പ് ഷിപ്പിങ് കമ്പനിക്ക് കൈമാറുക. അവര്‍ സാധനം പാക്ക് ചെയ്ത് ഉപഭോക്താവിന് എത്തിക്കും.
ലാഭം: സാധനം വാങ്ങി വയ്‌ക്കേണ്ടി വരുന്നില്ല. ഇടനിലക്കാരനായി നിന്ന് ഓര്‍ഡര്‍ എടുക്കുന്ന നിങ്ങള്‍ക്ക് 15% മുതല്‍ 20% വരെ ലാഭം ലഭിക്കും.
ഗൂഗിള്‍ ട്രെന്‍ഡ്‌സ് നോക്കി ആളുകള്‍ എന്ത് സാധനമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതെന്ന് മനസിലാക്കി കച്ചവടം പിടിക്കാം. മാര്‍ക്കറ്റിങ്ങിലും ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുമാണ് നിങ്ങളുടെ ശ്രദ്ധ വേണ്ടത്.
പുതിയ തലമുറയ്ക്കിടയില്‍ വന്‍ ഹിറ്റായ ബിസിനസ്സാണിത്. പ്രശസ്തമായ 'ബെവാക്കൂഫ്.കോം' പോലുള്ള സൈറ്റുകള്‍ വിജയിച്ചത് ഈ തന്ത്രത്തിലൂടെയാണ്. ടീ-ഷര്‍ട്ടുകള്‍, കപ്പുകള്‍, ബാഗുകള്‍ എന്നിവയില്‍ വ്യത്യസ്തമായ ഡിസൈനുകള്‍ പ്രിന്റ് ചെയ്ത് വില്‍ക്കുന്ന രീതിയാണിത്.
എങ്ങനെ തുടങ്ങാം?: പ്രിന്റിങ് മെഷീനുകള്‍ വാങ്ങാം, അല്ലെങ്കില്‍ പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കാം. ഗ്രാഫിക് ഡിസൈനര്‍മാരെ ഉപയോഗിച്ച് ആകര്‍ഷകമായ ഡിസൈനുകള്‍ ഉണ്ടാക്കുക.
വില്‍പന: ഷോപ്പിഫൈ പോലുള്ള വിശ്വസനീയമായ പ്ലാറ്റ്ഫോമുകള്‍ വഴി ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം.
വിജയമന്ത്രം: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യങ്ങള്‍ ഡിസൈനുകളാക്കി മാറ്റുക. ഗുണമേന്‍മയില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഈ രംഗത്ത് വേഗത്തില്‍ വളരാം.