'ഗവർണർക്കനുകൂലമായി ബിജെപി പ്രചരണം നടത്തും,ഗവർണർക്കെതിരായ യുദ്ധപ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനം'

Published : Nov 03, 2022, 01:08 PM ISTUpdated : Nov 03, 2022, 02:40 PM IST
'ഗവർണർക്കനുകൂലമായി ബിജെപി പ്രചരണം നടത്തും,ഗവർണർക്കെതിരായ യുദ്ധപ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനം'

Synopsis

മാന്യമായി പിന്മാറുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത് .ഭരണഘടനയെയും കേന്ദ്രസർക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയൻ പഠിക്കണമെന്നും പികെകൃഷ്ണദാസ്  

കോഴിക്കോട്:ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ബിജെപി .ഗവർണർക്കനുകൂലമായി ബി ജെ പി പ്രചരണം നടത്തും.പ്രക്ഷോഭ രംഗത്തും ഇറങ്ങും.മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്.ഗവർണർക്കെതിരായ യുദ്ധ പ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്.ഇത് ഭരണപ്രതിസന്ധിയുണ്ടാക്കും.-മാന്യമായി പിന്മാറുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്.ഭരണഘടനയെയും കേന്ദ്രസർക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയൻ പഠിക്കണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു,

മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്ന് ആവർത്തിച്ച് ​ഗവർണർ; സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ശ്രമം

 മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്ന് ആവർത്തിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ​ഗവർണർ ആരോപിച്ചു. ഇതിന് മുമ്പും മാധ്യമങ്ങൾക്കെതിരെയുള്ള നിലപാടുമായി ​ഗവർണർ രം​ഗത്തെത്തിയിട്ടുണ്ട്. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ  ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയ സംഭവമുണ്ടായി. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. 

'ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ, ഭീഷണിയൊന്നും വേണ്ട'; ഗവര്‍ണര്‍ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ