'എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവർമാർക്ക് തോന്നൽ ഉണ്ട്, അത് ഒരു പരിധി വരെ ശരിയും ആണ്'

By Web TeamFirst Published Oct 6, 2022, 3:19 PM IST
Highlights

ബസുകൾ , ഹെവി വെഹിക്കിൾസ് എന്നിവക്ക് ഓവർടേക്കിങ് പാടില്ലെന്ന്,  ഉത്തരവ് ഇറക്കുന്നതിനെ കുറിച്ച് ,ചിന്തിക്കേണ്ട സാഹചര്യമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍
 

കൊച്ചി:വടക്കഞ്ചേരി ബസ്പപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി,ഹൃദയം തകർക്കുന്ന വാർത്ത ആണിത്..ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല.എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ എന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു . ലെയിന്‍ ഡിസിപ്ളീന്‍ ഇല്ല..വണ്ടികൾ ലെഫ്ററ് സൈഡ്  എടുത്തു പോകാറില്ല. അവർ വലതു വശം നോക്കി പോകുന്നു.എമർജൻസി ബട്ടൻസ് പല വണ്ടികളിലും ഇല്ല..നമ്മൾ ഒക്കെ ജീവിച്ചിരുക്കുന്നത് തന്നെ അത്ഭുതം.പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു.എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവർ മാർക്ക് തോന്നൽ ഉണ്ട്.അത് ഒരു പരിധി വരെ ശരിയും ആണ്.ബസുകളിൽ സീറ്റ് ബെൽറ്റ് എയർ ബാഗ്‌സ് എന്നിവ ഒന്നും ഇല്ല.എന്ത്‌ കൊണ്ട് നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല അപകടം  ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ ഇതിനെ പറ്റി ചിന്തിക്കുന്നത്.അല്ലെങ്കില്‍ നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുമോ?.ബസുകൾ , ഹെവി വെഹിക്കിൾസ് എന്നിവക്ക് ഓവർടേക്കിങ് പാടില്ല എന്ന് പറഞ്ഞു ഉത്തരവ് ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണെന്നും കോടതി പരാമര്‍ശിച്ചു.

ട്രാൻസ്‌പോർട് കമ്മിഷണർ.റോഡ് സുരക്ഷ കമ്മീഷണര്‍ എന്നിവര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണം.ഹാജർ ആവാൻ എന്ത് എങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ ഓണ്‍ലൈന്‍ ആയി ഹാജർ ആകണം.നാളെ ഉച്ചക്ക് 1.45 നു കേസ് വീണ്ടും പരിഗണിക്കും

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

പൊലിഞ്ഞത് 9 ജീവനുകള്‍; കേരളം കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്

click me!