'ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുന്നു, എത്ര വർഗീയ വത്കരിച്ചാലും മുന്നോട്ട്'; മുജിഹാദ് സമ്മേളനത്തിൽ മുഖ്യമന്ത്രി

Published : Feb 18, 2024, 05:01 PM ISTUpdated : Feb 18, 2024, 05:08 PM IST
'ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുന്നു, എത്ര വർഗീയ വത്കരിച്ചാലും മുന്നോട്ട്'; മുജിഹാദ് സമ്മേളനത്തിൽ മുഖ്യമന്ത്രി

Synopsis

എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

മലപ്പുറം: ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കി. എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

മുജാഹിദ് പ്രസ്ഥാനങ്ങൾ ബഹുസ്വരതയെ ഉൾക്കൊള്ളുന്നു. സമൂഹപരിഷ്കരണത്തിനിറങ്ങിയ സംഘടനകൾ സാമുദായ സംഘടനകൾ മാത്രമായി മാറുകയാണ്. ശാന്തിയും സമാധാനവും മെച്ചപ്പെടണമെങ്കിൽ മത നിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിനു മത രാഷ്ട്രവാദികളെ എതിർക്കേണ്ടതുണ്ട്. മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് രാഷ്ട്രം ഭരിക്കുന്നവർ ഇല്ലാതാക്കുന്നു. ഇന്ത്യയെ മാതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ഇത് ആശങ്കയുളവാക്കുന്നു. ഇതിനെ അനുകൂലിക്കാൻ കേരളത്തിലെ ആളുകൾ പോലും മുന്നോട്ടു വരുന്നു. മത ചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികരാകുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്താണ്. പിന്നോക്ക അവസ്ഥകളിൽ നിന്നും കര കയറാൻ രാജ്യം നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നിപ്പിക്കുന്നവരുടെ തന്ത്രത്തെ തിരിച്ചറയാനും ചെറുക്കനും കഴിയണം. പക്ഷേ പലരും അതിനു മനഃപൂർവം പ്രചരണം കൊടുക്കാനും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പുറത്തിറങ്ങി ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്