'ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങി,ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടി' ബിജെപി

Published : Sep 23, 2022, 10:52 AM ISTUpdated : Sep 23, 2022, 11:02 AM IST
'ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങി,ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടി' ബിജെപി

Synopsis

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്‍റെ  സഹായം ലഭിച്ചതിന്‍റെ  പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നത്. .ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രൻ  

കോഴിക്കോട്:ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്‍റെ  സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനമൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

തിരുവനന്തപുരം ബലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. ഹർത്താൽ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.

കെഎസ്ആർടിസി ബസുകൾക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകർത്തത്. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്ക്രിയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികൾക്ക് നിർബന്ധിച്ച് കടകൾ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സർക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സുരക്ഷ മുഖ്യം ബിഗിലേ.!; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്