'പോപ്പുലര്‍ ഫ്രണ്ട് അക്രമം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു, ഒത്താശ ചെയ്തു' വിമുരളീധരന്‍

By Web TeamFirst Published Sep 25, 2022, 12:07 PM IST
Highlights

പ്രസ്താവന അല്ല പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടേതെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു.മുഖ്യമന്ത്രിയുടെ ജോലി സംസാരിക്കലല്ല. അക്രമികള്‍ക്ക്  എല്ലാം ചെയ്യാനുള്ള അവസരം നൽകിയിട്ട് സംസാരിക്കുന്നതില്‍  എന്ത് കാര്യം?അക്രമം നടക്കുമ്പോൾ ഇന്‍റലിജൻസ് മേധാവി എന്ത് ചെയ്തു?അക്രമം നടത്താൻ മുഴുവൻ ഒത്താശയും ചെയതു കൊടുത്തു..പ്രസ്താവന അല്ല പ്രവർത്തിക്കുകയാണ് വേണ്ടത്.സി പി എം സംസ്ഥാന സെക്രട്ടറി രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കണം.വായിൽ തോന്നുനത് കോതയ്ക്ക് പാട്ട് എന്നതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെത്, പോപ്പുലര്‍ ഫ്രണ്ടിന്‍റെ  നിരോധനം ആഭ്യന്തര വകുപ്പിന്‍റെ  കൈവശം കിട്ടുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എടുക്കേണ്ട തീരുമാനമാണ്.ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു

'ആസൂത്രിത ആക്രമണം, കുറച്ചുപേരെ പിടികൂടി, ആരും രക്ഷപ്പെടില്ല',പിഎഫ്ഐ ഹർത്താലിനെതിരെ മുഖ്യമന്തി

 സംസ്ഥാന വ്യാപകമായി പിഎഫ്ഐ  നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  പിഎഫ്ഐ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വര്‍ഗീയതയെ തടയാന്‍ കേരളത്തിലെ പൊലീസിന് കഴിഞ്ഞെന്നും കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'അത് ഹർത്താലല്ല, ഒളിപ്പോര്'; ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ലെന്ന് കാനം

click me!