
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത.മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.
മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും ഇന്നുണ്ട്. മുതലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും.
ആവാസ വ്യവസ്ഥ തകർക്കുന്ന വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി 7 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നിർമാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു
തുറമുഖ നിർമാണം തടസപ്പെടുത്തരുത് , സമരപ്പന്തൽ പൊളിച്ചുനീക്കണം തുടങ്ങി കോടതി നിർദേശങ്ങളെ പോലും കാറ്റിൽ പറത്തിയാണ് സമരം തുടരുന്നത്.
'വിഴിഞ്ഞം സമരപന്തൽ പൊളിക്കണം', വീണ്ടും ഉത്തരവിറക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam