അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

Web Desk   | Asianet News
Published : Apr 26, 2021, 07:53 PM ISTUpdated : Apr 26, 2021, 07:55 PM IST
അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

Synopsis

രക്ഷിതാക്കളുമായി വഴക്കിട്ട് ഇന്നലെ വൈകുന്നേരം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലക്കാട്:  അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷിതാക്കളുമായി വഴക്കിട്ട് ഇന്നലെ വൈകുന്നേരം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് അഗളി പോലീസ് ഇൻസ്പെക്ടർ മഞ്ചിത് ലാൽ വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം