മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേറ്റ 10-ാം ക്ലാസുകാരന്റെ പരിക്ക് ഗുരുതരം

Published : Mar 06, 2025, 12:47 PM ISTUpdated : Mar 06, 2025, 12:51 PM IST
മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേറ്റ 10-ാം ക്ലാസുകാരന്റെ പരിക്ക് ഗുരുതരം

Synopsis

കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരിക്കേറ്റിട്ടുണ്ട്. മകന് നീതി കിട്ടണമെന്നും അച്ഛൻ പ്രതികരിച്ചു.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച പത്താം ക്ലാസുകാരന്റെ പരിക്ക് ഗുരുതരമെന്ന് കുട്ടിയുടെ അച്ഛൻ. മൂക്കിന് വലിയ പൊട്ടലുണ്ടെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിച്ചെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരിക്കേറ്റിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ ഇടിക്കുന്നതിലൊക്കെ ഒരു പരിധി ഇല്ലെയെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. മകന് നീതി കിട്ടണമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് അക്രമം ഉണ്ടായത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. പെണ്‍സുഹൃത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാന്തപുരത്തിന്‍റെ കേരള യാത്രയിൽ പങ്കെടുത്തതിന് നടപടി; സമസ്ത ഇ കെ സുന്നി നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി
കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും