പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

Published : Jun 19, 2023, 08:15 PM ISTUpdated : Jun 19, 2023, 08:43 PM IST
പത്താം ക്ലാസ് വിദ്യാർത്ഥിനി  മരിച്ച നിലയിൽ

Synopsis

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

തൃശൂർ: തൃശൂർ അരിമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അനുപമ മരിച്ചത്. കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്. 

അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് ഞായറാഴ്ച രാവിലെ മുതൽ 

മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചതാണ് മറ്റൊരു മരണ വാർത്ത. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം. 

മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു