മലകയറിയെന്ന് സംശയം; 11കാരനെ തിരഞ്ഞ് ജനം, റബർ തോട്ടത്തിൽ കണ്ടെത്തി; ഒരാൾക്ക് പാമ്പ് കടിയേറ്റു

Published : Apr 20, 2022, 11:15 PM IST
മലകയറിയെന്ന് സംശയം; 11കാരനെ തിരഞ്ഞ് ജനം, റബർ തോട്ടത്തിൽ കണ്ടെത്തി; ഒരാൾക്ക് പാമ്പ് കടിയേറ്റു

Synopsis

തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു. കെടി ബഷീർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ഇവരുടെ വീടിന് മുന്നിൽ റബർ തോട്ടവും അതിനപ്പുറം മലയുമാണ്. ഈ മലയിലേക്ക് കുട്ടിയെ കയറിയിരിക്കാമെന്ന സംശയത്തെ തുടർന്ന് ഈ ഭാഗത്തേക്കും ആളുകൾ പോയി. പൊലീസും ഇ ആർ എഫും നാട്ടുകാരും തെരച്ചിൽ നടത്തി. ഒടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി. ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിൽ 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അതിനിടെ കുട്ടിയെ തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു. കെടി ബഷീർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലുമിറക്കിയില്ല; കെഎസ്ആര്‍ടിസി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയവർ തമ്മിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം