കുട്ടികളടക്കം 12 പേരെ കടിച്ചു, തെരുവുപട്ടിക്ക് പേയുണ്ടോ എന്ന് സംശയം; കടിയേറ്റവർ ചികിത്സയിൽ

Published : May 16, 2025, 08:23 PM ISTUpdated : May 16, 2025, 08:26 PM IST
കുട്ടികളടക്കം 12 പേരെ കടിച്ചു, തെരുവുപട്ടിക്ക് പേയുണ്ടോ എന്ന് സംശയം; കടിയേറ്റവർ ചികിത്സയിൽ

Synopsis

നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

തൃശൂര്‍: ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു

വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിന്‍ (26), മേലൂര്‍ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയല്‍ സോജന്‍ (17),  ഡേവീസ് (62),  കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചല്‍ ബിജോ (13),  എന്നിവർക്കാണ് കടിയേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം