പിടിയിലായത് ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ, മലയാളികളായ നാലുപേ‌ർ ചേർന്ന് കടത്തിയത് 120 കിലോ കഞ്ചാവ്

Published : May 23, 2025, 07:35 AM ISTUpdated : May 23, 2025, 07:42 AM IST
പിടിയിലായത് ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ, മലയാളികളായ നാലുപേ‌ർ ചേർന്ന് കടത്തിയത് 120 കിലോ കഞ്ചാവ്

Synopsis

ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ലോറിയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് യുവാക്കള്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്‌വിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

 പ്രതികൾ വധശ്രമം, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള കേസിൽ ഉൾപ്പെട്ടവർ ആണെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസമായി ഇവര്‍ ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു. ലോറിയിൽ ഒഡീഷയിലേക്ക് പോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നു ഇവര്‍.
ആലുവ സ്വദേശി ആഷ്‌വിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം