
തിരുവനന്തപുരം:കാലവർഷം അവസാന പാദത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇതുവരെ 13 % കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസവും പിന്നിട്ടപ്പോൾ കേരളത്തിൽ ഇപ്പോഴും മഴക്കുറവ് തുടരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടതു 1746.9 മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. 13% കുറവ്.
ഓഗസ്റ്റ് അവസാനിക്കുമ്പോൾ (ജൂൺ 1-ഓഗസ്റ്റ് 31)
2022 1512.8 mm( -13%)
2021 1402( -22% )
2020 1626.2 (-9% )
2019 1789.8( +5 %
2018 1795.4(+35 % )
ഓഗസ്റ്റ് മാസത്തിൽ ഇത്തവണ 24% കൂടുതൽ മഴ.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ
2021 2% കുറവ്
2020 35% കൂടുതൽ
2019 123% കൂടുതൽ
2018 96% കൂടുതൽ
2017 10% കൂടുതൽ
ജൂലൈ സാധാരണ മഴ (0 % കുറവ്)
ജൂലൈ മാസത്തിൽ സാധാരണയായി 653.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂലൈ പെയ്തത് 652.5 മില്ലിമീറ്റർ 0 % കുറവ്.
2021ൽ 20% കുറവ്
2020ൽ 29% കുറവ്
2019ൽ 21% കുറവ്.
2018ൽ 18% കൂടുതൽ
ജൂണിൽ 52 % കുറവ്
ജൂൺ മാസത്തിൽ 52% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 648.3 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 308.6 മില്ലിമീറ്റർ.
2021 ൽ 36% കുറവ്
2020 ൽ 17% കുറവ്
2019ൽ 44% കുറവ്
2018ൽ 15% കൂടുതൽ
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവാണു ഇതുവരെ ലഭിച്ചത് .ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് (2532.2 mm) സാധാരണ ലഭിക്കേണ്ട (2576.8mm) മഴയെക്കാൾ 2% കുറവാണ് ഇതുവരെ ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (520 mm) കൊല്ലം ( 892 mm) ജില്ലകളിലാണ്.തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇന്നും നാളെയും (ഓഗസ്റ്റ് 31& സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam