മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

Published : Jul 26, 2025, 06:09 PM IST
Sayaan

Synopsis

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് പന്നൂര്‍ സ്വദേശിയും എളേറ്റില്‍ വട്ടോളി എംജെ ഹയര്‍സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സയാന്‍ ആണ് മരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. പിതാവ്: അമ്മദ് കുട്ടി. മാതാവ്: മുനീറ. സഹോദരങ്ങള്‍: ഷാമില്‍ മുഹമ്മദ്, പരേതനായ നബീല്‍ ഹാമിദ്. മൃതദേഹം പന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം